തെലുങ്കാനയിലെ ഹൈദരാബാദിന് സമീപം കാർ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ച് യാത്രികർ മരിച്ചു.
തെലുങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലാണ് സംഭവം. ഇന്ന് പുലർച്ചയോടെ യാദാദ്രി ഭുവനഗിരിയിലെ ഭൂദാൻ പോച്ചംപള്ളി സബ് ഡിവിഷനിലെ ജലാൽപുർ പ്രദേശത്താണ് അപകടം നടന്നത്.
ആറംഗ സംഘം ഹൈദരാബാദിൽ നിന്ന് ഭൂദാൻ പോച്ചംപള്ളിയിലേക്ക് പോവുകയായിരുന്നു. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് തടാകത്തിൽ പതിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഹൈദരാബാദിലെ എൽബി നഗർ സ്വദേശികളായ വംശി (23), ദിഗ്നേഷ് (21), ഹർഷ (21), ബാലു (19), വിനയ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് മണികാന്ത് (21) ആണ് ചികിത്സയിൽ കഴിയുകയാണ്.