പാലാ: ഫ്രാൻസിസ് ജോർജ് എം.പി പാലാ അമലോൽഭവ മാതാവിൻ്റെ സവിധത്തിലെത്തി നേർച്ച കാഴ്ച്ചകൾ സമർപ്പിച്ചു.ഇന്ന് രാവിലെ 9.30നാണ് ഫ്രാൻസിസ് ജോർജ് എം.പിമാതാവിൻ്റെ സന്നിധിയിലെത്തിയത്.
2023 ലെ ജൂബിലി പെരുന്നാളിനും ഫ്രാൻസിസ് ജോർജ് എം.പി മാതാവിന് നേർച്ച കാഴ്ച്ചകൾ അർപ്പിക്കുവാൻ എത്തിയിരുന്നു. അന്ന് എം.പി ആയിരുന്നില്ലെന്ന് മാത്രം.എം.പി സ്ഥാനാർത്ഥിയായി ധാരാളം പേർ കുപ്പായം സമർപ്പിച്ചിരുന്ന സമയത്തെ ഫ്രാൻസിസ് ജോർജിൻ്റെ ജൂബിലി പെരുന്നാൾ സന്ദർശനം അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിന് ആക്കം കൂട്ടിയിരുന്നു.
അന്ന് കൂടെയുണ്ടായിരുന്ന ജോഷി വട്ടക്കുന്നേൽ ഇന്നും അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്നു. അന്ന് കൂടെയുണ്ടായിരുന്നവരുടെ നിശ്ചയദാർഢ്യം അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിന് അനുഗുണമായിരുന്നു.
ഇന്ന് മരിയൻ റാലി കഴിഞ്ഞ് കുട്ടികൾ സ്ക്കൂളിലേക്ക് മടങ്ങുമ്പോഴാണ് അദ്ദേഹം എത്തിയതെങ്കിലും ,കുട്ടികൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. പന്തലിലുണ്ടായിരുന്നവർ പരിചയം പുതുക്കാൻ എത്തിയപ്പോൾ സ്വതസിദ്ധമായ ശൈലിയിൽ എല്ലാവരേയും അഭിവാദ്യം ചെയ്താണ് മടങ്ങിയത്.