ഭാര്യ കോകിലയ്ക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങൾ രൂക്ഷമായി പ്രതികരിച്ച് നടന് ബാല രംഗത്ത്.
സൈബർ ആക്രമണത്തിന് വേണ്ടി വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നാല് ആരാണെന്ന് അറിയാമെന്നും അവര്‍ക്ക് നേരിട്ടുള്ള മുന്നറിയിപ്പാണ് ഇതെന്നും ബാല പ്രതികരിച്ചു. ഭാര്യയെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ മറ്റ് നടപടികളിലേക്ക് പോകുമെന്നും ബാല മുന്നറിയിപ്പ് നല്കി.
കോകില ബാലയുടെ മാമന്റെ മകളല്ലെന്നും വേലക്കാരിയുടെ മകളാണെന്നും ആരോപിക്കുന്ന ഒരു വീഡിയോ ആയിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാലയുടെ രൂക്ഷമായ പ്രതികരണം. ബാലയുടെ പ്രതികരണ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.