തൃശ്ശൂര്‍: ഒല്ലൂര്‍ സി ഐ ഫര്‍ഷാദിന് കുത്തേറ്റു.അനന്തു മാരി എന്ന ആളാണ് ആക്രമിച്ചത്.കാപ്പ ചുമത്തിയിരിക്കുന്ന സ്ഥിരം കുറ്റവാളിയാണ് മാരിയെന്ന് വിളിക്കുന്ന അനന്തു.
അഞ്ചേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്തേക്ക് ഇയാളെ പിടിക്കാന്‍ എത്തിയപ്പോഴാണ് അനന്തു മാരി ആക്രമിച്ചത്. അനന്തു മാരി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിന്നീട് പിടികൂടി.
കുത്തേറ്റ ഒല്ലൂര്‍ സി ഐ ഫര്‍ഷാദിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട് .