പൊതുസമ്മേളനത്തിനായി റോഡ് അടച്ച് സിപിഎം. തിരുവനന്തപുരം പാളയം ഏരിയാ സമ്മേളത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം നടത്താനാണ് റോഡിന് നടുവില്‍ സ്‌റ്റേജ് കെട്ടിയിരിക്കുന്നത്. വഞ്ചിയൂര്‍ കോടതിക്ക് മുന്നിലാണ് റോഡിന്റെ ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞ് സമ്മേളനം നടത്തുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ഇതിനായി രണ്ടുവരി പാതയായ റോഡിന്റെ ഒരു വശത്തു കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒറ്റവരിയിലൂടെ കടത്തി വിടുകയാണ്.
ഇതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂളുകള്‍ അടക്കം പ്രവര്‍ത്തിക്കുന്ന മേഖലയില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ക്രമീകരണം എന്നതിന് പോലീസും വ്യക്തമായ മറുപടി പറയുന്നില്ല.