മേഗന് ഷട്ട് കൊടുങ്കാറ്റില്‍ കടപുഴകി ഇന്ത്യന്‍ വനിതകള്‍. ബ്രിസ്ബേണിലെ ആദ്യ ഏകദിനത്തില്‍ 100 റണ്‍സിന് ഇന്ത്യ ഓള് ഔട്ടായി. 16.2 ഓവറില്‍ 102 റൺസെടുത്ത് കങ്കാരുക്കള്‍ ലക്ഷ്യം കണ്ടു.
202 പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ വിജയം. 6.2 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കൊയ്ത ഷട്ട് ആണ് ഓസ്ട്രേലിയയുടെ കുന്തമുനയായത്.
ഇന്ത്യന്‍ ബോളിങ് നിരയില്‍ മൂന്ന് വിക്കറ്റെടുത്ത രേണുക സിങ് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനായില്ല. നാലിന് 77 എന്ന നിലയിലെത്തിയിരുന്നു ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ. പ്രിയ മിശ്ര രണ്ട് വിക്കറ്റെടുത്തു.