പ്രശസ്ത തായ്വാൻ നോവലിസ്റ്റ് ചിയുങ് യാവോയെ മരിച്ച നിലയിൽ കണ്ടെത്തി.ന്യൂ തായ്പേയ് സിറ്റിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് ചിയുങ്ങിനെ കണ്ടെത്തിയത്. 86 വയസായിയുരുന്നു.
പതിനെട്ടാം വയസ്സിൽ എഴുത്ത് തുടങ്ങിയ ചിയുങ് അറുപതോളം നോവലുകൾ എഴുതിയിട്ടുണ്ട്. ഇതിൽ പലതും പിന്നീട് സിനിമകളും ടിവി സീരീസുകളും ആയിട്ടുണ്ട്.
തിരക്കഥാകൃത്ത്, നിർമാതാവ് എന്നെ നിലകളിലും അവർ പ്രശസ്തി പിടിച്ചുപറ്റിയിട്ടുണ്ട്.മൈ ഫെയർ പ്രിൻസസ് അടക്കമുള്ള ടിവി ഡ്രാമകൾ വലിയ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.