മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറി മുസ്ലീം ലീഗ്. വഖഫ് ഭൂമിയാണെന്ന മുൻ നിലപാട് പറയാൻ ലീഗ് നേതൃത്വം തയ്യാറാവുന്നില്ല.
സംസ്ഥാന സർക്കാരിലും വഖഫ് ബോർഡിലും ചാരി രക്ഷപ്പെടാനാണ് ലീഗിന്റെ നിലവിലെ ശ്രമം. മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്തത് മുസ്ലിംലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ വഖഫ് ബോർഡ് ആയിരുന്നു.
മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 12 ന് മുസ്ലീംലീഗ് നേതാവും എംഎൽഎയുമായ കെപിഎ മജീദ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് പറഞ്ഞ കാര്യങ്ങളിലൊന്ന് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നതാണ്. ഇതിനാവശ്യമായ രേഖകൾ ഉണ്ട്. ഭൂമി കൈമാറ്റം നിയമ വിരുദ്ധമാണ് തുടങ്ങിയ കാര്യങ്ങളാണ് ലീഗ് എംഎൽഎ നിയമസഭയിൽ പറഞ്ഞത്.