യുഎസിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ യുനൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംസൻ മാൻഹാട്ടനിലെ തന്റെ ഹോട്ടലിന് പുറത്ത് വെടിയേറ്റു മരിച്ചു.
ബുധനാഴ്ച രാവിലെ നിക്ഷേപകരുടെ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. ബ്രയാൻ തോംസനെ ലക്ഷ്യമിട്ട് തന്നെയാണ് അക്രമി എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. 2004 മുതൽ യുനൈറ്റഡ് ഹെൽത്ത് കെയറിൽ പ്രവർത്തിക്കുന്ന അദ്ദേഹം മൂന്നുവർഷമായി കമ്പനി സിഇഒ ആണ്.
യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിൻ്റെ നിക്ഷേപക കോൺഫറൻസിൽ സംസാരിക്കാൻ പോവുകയായിരുന്ന ബ്രയാൻ തോംസണെ പിന്നിൽ നിന്നെത്തിയ അക്രമി നിരവധി തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണർ ജെസീക്ക ടിഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.