ഹരിപ്പാട്: ലോട്ടറി കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. പാലാ സ്വദേശി ജപ്പാൻ ബാബുവിനെ (ഷാജി-59) ആണ് കരിയിലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 29 ന് രാത്രിയാണ് പ്രതി ലോട്ടറി കടകൾ കുത്തി തുറന്നത്. 51000 രൂപയും, 2,30,000 രൂപയോളം വിലമതിക്കുന്ന ടിക്കറ്റുകളുമാണ് മോഷണം നടത്തിയത്.
കരിയിലക്കുളങ്ങര ജംഗ്ഷനിലെ ആഞ്ജനേയ, ഓം നമശിവായ എന്നീ ലോട്ടറി കടകളുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് പ്രതി അകത്ത് കടന്നത്. മേശ കുത്തി തുറന്നാണ് പണം അപഹരിച്ചത്. പ്രതിയെ തിരുവല്ലയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നിരവധി മോഷണ കേസിലെ പ്രതിയാണ് ബാബു.