Kerala

ഭര്‍ത്താവ് ഭാര്യയെ കാറിലിട്ട് തീ കൊളുത്തി കൊന്നു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്

കൊല്ലത്ത് ഭാര്യയെ കാറിലിട്ട് ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊ​ട്ടി​യം ത​ഴു​ത്ത​ല സ്വ​ദേ​ശി അ​നി​ലയാണ് മ​രി​ച്ചത്. ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിന് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അ​നി​ല​യു​ടെ ഭ​ർ​ത്താ​വ് പ​ത്മ​രാ​ജ​നെ ഈ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്.

കൊല്ലത്ത് ബേക്കറി നടത്തുകയാണ് അനില. മാരുതി വാനില്‍ പിന്തുടര്‍ന്നു വന്ന പത്മരാജന്‍ അനില സഞ്ചരിച്ച കാറിനെ തടഞ്ഞുനിര്‍ത്തിയാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് നല്‍കുന്ന വിവരം. ര​ണ്ട് വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

ബേക്കറിയില്‍ അനിലയുമൊത്ത് യുവാവിനെ കണ്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. പക്ഷെ പത്മരാജന്‍ തീ കൊളുത്തുമ്പോള്‍ ഇയാള്‍ ആയിരുന്നില്ല, ബേക്കറിയിലെ ജീവനക്കാരനായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. തീ പടര്‍ന്നയുടന്‍ യുവാവ് ഡോര്‍ തുറന്ന് പുറത്തേക്ക് ഓടി. അതുകൊണ്ടാണ് രക്ഷപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top