Kerala

‘പള്ളികൾ ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടുനൽകണം, വിധി അന്തിമം’; യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഓർത്തഡോക്‌സ്-യാക്കോബായ സഭ പള്ളിത്തർക്കത്തിലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി യാക്കോബായ സഭയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും യാക്കോബായ സഭയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. പൊലീസിനെ നിയോഗിക്കുന്നതിലൂടെ സാഹചര്യം സങ്കീർണ്ണമാക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

ആത്യന്തികമായി ഇതൊരു ആരാധനാലയമാണെന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി 1934ലെ ഭരണഘടന അനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം ആർക്കെന്ന് വ്യക്തതയുണ്ടെന്നും പറഞ്ഞു. സാമ്പത്തിക ഭരണകാര്യങ്ങൾ കൂടി ഏറ്റെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ചോദിച്ചു. പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ ഇടപെടേണ്ടത് അവസാന ഘട്ടത്തിലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top