ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടിയ കേസിൽ അറസ്റ്റിലായവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും സൈബർ കേസുകൾ. കോഴിക്കോട് സ്വദേശി കെ പി മിഷാബിനും മലപ്പുറം സ്വദേശി മുഹമ്മദ് മുഹുസൈലിനുമെതിരെയാണ് കേസുകൾ.
തട്ടിപ്പിന്റെ സൂത്രധാരന്മാരായ ഉത്തരേന്ത്യന്‍ സംഘത്തിന് സഹായം ചെയ്തു കൊടുത്തവരാണ് പിടിയിലായ പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനായി അക്കൗണ്ട് നല്‍കുന്നവര്‍ക്ക് 25000 രൂപ മുതല്‍ 30000 വരെ ലഭിക്കുന്നുവെന്ന് പൊലീസ് പറയുന്നു. അക്കൗണ്ടുകൾ വാടകയ്ക്കെടുത്തായിരുന്നു ഇടപാടുകൾ 450 അക്കൗണ്ടുകളിലൂടെ 650 ഇടപാടുകൾ നടന്നതായി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പ് പണം എടിഎമ്മില്‍ നിന്നും പിന്‍വലിച്ച് നല്‍കുന്നതിനും കമ്മീഷനുണ്ടെന്നും കൊടുവള്ളി കേന്ദ്രികരിച്ച് വന്‍ സംഘം പ്രവര്‍ത്തിക്കുന്നുവെന്നും പൊലീസ് പറയുന്നു. പിടിയിലായ പ്രതികളുടെ അക്കൗണ്ടിലൂടെ നടന്നത് കോടികളുടെ ഇടപാടാണ്. ഇവരില്‍ ഇന്നും ഇന്നോവ ക്രിസ്റ്റ കാറും, ഒരു ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.