സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി .കാസർകോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കാസർകോടും കോഴിക്കോടും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. മലയോര പ്രദേശങ്ങളിൽ മഴ തുടരുകയാണ്. മലപ്പുറത്ത് മിക്കയിടങ്ങളിലും ഇടവിട്ട് ചാറ്റൽ മഴയുണ്ട്. മലയോര മേഖലകളിൽ മഴ തുടരുകയാണ്. തൃശ്ശൂരിൽ മഴയ്‌ക്ക് ശമനമുണ്ട്. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ ഇന്ന് പുലർച്ചയോടെയാണ് കുറഞ്ഞത്. മഴ കുറഞ്ഞെങ്കിലും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ശബരിമലയിൽ മഴയ്‌ക്ക് ശമനമുണ്ട്. പമ്പയിൽ ജലനിരപ്പ് സാധാരണ നിലയിലാണ്.
ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുണ്ട്. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.