നേതൃത്വം മനസുവെച്ചിരുന്നെങ്കില്‍ ഇ.പി ജയരാജന്‍ ബിജെപിയില്‍ എത്തിയേനെ എന്ന് ബി ഗോപാലകൃഷ്ണന്‍.
ഏതെങ്കിലും സംസ്ഥാനത്തെ ബിജെപിയുടെ പ്രതിനിധിയായോ, ഗവര്‍ണറായോ ജയരാജന്‍ മാറിയേനെയെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജി സുധാകരന്‍ മനസുകൊണ്ട് ബിജെപി അംഗത്വം എടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. ജി സുധാകരന്റെ പാതി മനസ്സ് ബിജെപിക്കൊപ്പമെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പില്‍ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ബി ഗോപാലകൃഷ്ണന്റെ അവകാശവാദം.