കോട്ടയം :മാടപ്പള്ളി വില്ലേജ് പരിധിയിൽ താമസിക്കുന്ന ചെറിയൻ വർഗീസിന്റെ വീടിനു ഇടിവെട്ടേറ്റു. ഭിത്തി പൊട്ടി വിണ്ടു കീറി;ഇലക്ട്രിക് സംവിധാനമെല്ലാം കത്തി നശിച്ചിട്ടുണ്ട് .
മാടപ്പള്ളി വില്ലേജിലെ വാർഡ് 15, അശ്വതി ഭവൻ വീട്ടിൽ തങ്കപ്പൻ നായരുടെ വീടിനു മുകളിൽ തെങ്ങു വീണു വീടിനു ഭാഗിക നാശ നഷ്ടമുണ്ടായി .നെടുംകുന്നം ഭാഗത്ത് ശക്തമായ മഴയിൽ വെള്ളം കയറിയ ഭാഗത്തുനിന്നും പത്തോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനത്തേക്കും മാറ്റി പാർപ്പിച്ചതായി ചങ്ങനാശ്ശേരി താലൂക്കിൽ നിന്നും അറിയിച്ചു. പ്രസ്തുത സ്ഥലത്ത് റവന്യൂ അധികാരികൾ ക്യാമ്പ് ചെയ്യുന്നുണ്ട്.
കോട്ടയം ജില്ലയിലടക്കം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി .ജില്ലയിലില്ല താലൂക്കുകകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട് .പോലീസും ഉദ്യോഗസ്ഥരും സ്ഥിഗതികൾ വിലയിരുത്തികൊണ്ടാണിരിക്കുന്നത്.