ഭരണങ്ങാനം:കേരളാ കോൺഗ്രസ് (എം) നേതാവും സഹകാരിയും മുൻ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സി.ടി.ജോസഫിൻ്റെ നിര്യാണത്തിൽ കേരള കോൺ.(എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളി അദ്ധ്യക്ഷത വഹിച്ചു.
പാലാ അർബൻ ബാങ്ക് മുൻ ഭരണ സമിതി അംഗവും പ്രവിത്താനം വാർഡിൽ നിന്നുമുള്ള മുൻ പഞ്ചായത്ത് അംഗവുമായിരുന്നു സി.ടി.ജോസഫ്.
അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്ററ്യൻ, കേരള കോൺഗ്രസ് (എo) ചെയർമാൻ ജോസ്.കെ.മാണി എം.പി, എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, ടോബിൻ.കെ.അലക്സ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.