Kerala

സുഹൃത്ത് വിവാഹതിനാകുന്നതില്‍ അതൃപ്തി; വീട്ടില്‍ കയറി ജീവനൊടുക്കി യുവതി

തിരുവനന്തപുരം: ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി ജീവനൊടുക്കി. തിരുവനന്തപുരത്താണ് സംഭവം.

മുട്ടത്തറ കല്ലുമ്മൂട് സ്വദേശി കെ സിന്ധു(38)വാണ് ആണ്‍സുഹൃത്തായ അരുണ്‍ വി നായരുടെ വീട്ടില്‍ അതിക്രമിച്ച് കയറി കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ് സിന്ധു.

സിന്ധുവും അരുണും ഒരുമിച്ച് പഠിച്ചവരാണ്. അടുത്തിടെ നടന്ന പൂര്‍വവിദ്യാര്‍ത്ഥി സംഘമത്തില്‍ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്. ഈ സൗഹൃദം പിന്നീട് കൂടുതല്‍ ശക്തമായി. പലരില്‍ നിന്നും പണം വാങ്ങി സിന്ധു അരുണിന് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് അരുണ്‍ വിവാഹിതനാകാന്‍ പോകുകയാണെന്ന് അറിഞ്ഞതാണ് സിന്ധുവിനെ പ്രകോപിപ്പിച്ചത്. ഇതോടെ അരുണുമായി സിന്ധു നിരന്തരം വഴക്കുണ്ടാക്കി.

കഴിഞ്ഞ ദിവസം മണക്കാട് വെച്ച് അരുണിന്റെ കാറിന് മുന്നിലേക്ക് ചാടുകയും കാറില്‍ അതിക്രമിച്ച് കയറിയ സിന്ധു സീറ്റുകള്‍ കുത്തിക്കീറുകയും ചെയ്തിരുന്നു. ഇത് തടയാന്‍ ശ്രമിച്ച അരുണിനും കുത്തേറ്റിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top