പ്രമുഖ സൌത്ത് ഇന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു.
ഇൻസ്റ്റഗ്രാം വഴി താരം തന്നെയാണ് തൻ്റെ പിതാവിൻ്റെ മരണ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ‘നമ്മള് വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന ക്യാപ്ഷനോടെ ഒരു സ്റ്റോറിയാണ് സാമന്ത പങ്കുവെച്ചത്.
അദ്ദേഹത്തിൻ്റെ മരണകാരണം എന്താണെന്നത് വ്യക്തമല്ല.തനിക്ക് വലിയ ആത്മവിശ്വാസം നല്കിയ വ്യക്തിയായിരുന്നു തന്റെ പിതാവെന്ന് സാമന്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്