ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. ജമ്മു കശ്മീരിൻ്റെയും അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലകളാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.
റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്നാണ് റിപ്പോർട്ട്. കശ്മീർ താഴ്‌വരയിൽ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് നേരത്തെ, നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി റിപ്പോർട്ട് ചെയ്തിരുന്നു.
കൂടെ കൂടെ ഭൂചന സാധ്യതയുള്ള മേഖലയാണ് ഈ പ്രദേശം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ തന്നെ നിരവധി പ്രാവശ്യം ഭൂചലനം അനുഭവപ്പെട്ടു.എന്നിരുന്നാലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല .ജനങ്ങൾ പൊതുവെ ഭീതിയിലുമാണ് .