കെടിയു വി സിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. അനധികൃതമായി വിസിയെ നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം.
ഇക്കാര്യം ജീവനക്കാരും പ്രതിഷേധത്തിലാണ്. ഹൈക്കോടതി വിധി മാനിക്കാതെ സര്‍ക്കാര്‍ ലിസ്റ്റ് തള്ളിയാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വിസി നിയമനം നടത്തിയത്.
നിയമത്തെയും, കോടതി വിധികളെയും വെല്ലുവിളിച്ച് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫ്, കെഎസ് യു, എംഎസ്എഫ് പിന്തുണയോടെയാണെന്നും എസ്എഫ്‌ഐ ആരോപിച്ചു.