Crime

മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു. ശിവ്പുരി ജില്ലയിലാണ് സംഭവം. ഭൂമിതർക്കത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 27 കാരനായ നാരദ്‌ ജാദവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

കൊലപാതകം രാജ്യവ്യാപക ചർച്ചയായതിനിടെ സംഭവത്തിൽ കെ രാധാകൃഷ്ണൻ എംപി അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ട്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്.

ഗ്രാമമുഖ്യനും ബന്ധുക്കളും ചേർന്നാണ് യുവാവിനെ അടിച്ചു കൊന്നത്. മാതൃസഹോദരിയായ വിദ്യാ ജാതവിൻ്റെ ഇന്ദ്രഗഡിലെ വീട്ടിലെത്തിയതായിരുന്നു യുവാവ്. ഇവിടെ വെച്ച് വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് ഗ്രാമത്തലവൻ പദ്മ സിംഗ് ധക്കാഡും കുടുംബവും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് വടികളും പ്ലാസ്റ്റിക്ക് പൈപ്പുകളും ഉപയോഗിച്ചാണ് ഇവർ യുവാവിനെ മർദ്ദിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top