Entertainment

പത്തുനാൾ….; സന്തോഷം പങ്കുവച്ച് കാളിദാസും തരിണിയും

കാളിദാസ് ജയറാമും തരിണി കലിംഗരായരുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ വിവാഹ തീയതി കുറിച്ചുള്ള വിവരമൊന്നും പുറത്തുവന്നിരുന്നില്ല. ഡിസംബറിൽ വിവാഹമുണ്ടാകുമെന്ന് ജയറാമും പാർവതിയും പറഞ്ഞിരുന്നു.

ഇപ്പോൾ വിവാഹത്തിന്റെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണ് കാളിദാസ്. തരിണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച താരം ‘ഇനി പത്തുനാൾ കൂടി’യെന്നാണ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായിയെത്തുന്നത്.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു മോഡലായ തരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top