Kerala

ആരിഫ് മുഹമ്മദ് ഖാന്‍ വിസിമാരെ നിയമിച്ചത് കടുത്ത ധിക്കാരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐഎം

ഹൈക്കോടതി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിയും മുമ്പ് അത് ലംഘിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിമാരെ നിയമിച്ചത് കടുത്ത ധിക്കാരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നിയമവിരുദ്ധമായി മനപ്പൂര്‍വം കാര്യങ്ങള്‍ ചെയ്യുകയും കോടതിവ്യവഹാരങ്ങള്‍ വഴി സര്‍വകലാശാലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുമാണ് ചാന്‍സലര്‍ ചെയ്യുന്നത്. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.

കെടിയുവില്‍ ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനേയും നിയമിച്ചത് സര്‍വകലാശാല ചട്ടങ്ങളേയും ഇത് സംബന്ധിച്ച കോടതി നിര്‍ദേശങ്ങളേയും കീഴ്‌വഴക്കങ്ങളേയും ലംഘിച്ചാണ്. നേരത്തെ കെടിയുവില്‍ സിസ തോമസിനെ താത്കാലിക വിസിയായി നിയമിച്ചപ്പോള്‍ തന്നെ കോടതി തടഞ്ഞതാണ്. അത് സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് ഗവര്‍ണര്‍ സമീപിച്ചപ്പോള്‍ പഴയ ഉത്തരവ് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തത്. അതായത്, കെടിയുവില്‍ സര്‍വകലാശാല നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമേ ചാന്‍സലര്‍ക്ക് നിയമിക്കാന്‍ അധികാരമുള്ളു. ഡിജിറ്റല്‍ സര്‍വകലാശാലയിലും ഇത് ബാധകമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top