പാലാ :കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (CITU) 28-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാലാ ഡിവിഷൻ സമ്മേളനം 2024 നവംബർ 28 വ്യാഴാഴ്ച ചേരുകയാണ്. സ: സി ആർ അജിത്കുമാർ നഗറിൽ (പാലാ കുരിശുപള്ളി ജംഗ്ഷനിലെ മീനച്ചിൽ താലൂക്ക് കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാൾ ) നടക്കുന്ന സമ്മേളനത്തിൽ കഴിഞ്ഞകാല പ്രവർത്തന വിലയിരുത്തലും അതോടൊപ്പം വരുംകാലം പ്രവർത്തന പോരാട്ടങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പും നടത്തുന്നു.
രാവിലെ 9 മണിക്ക് വൈദ്യുതി ഭവനിൽ പതാക ഉയർത്തി സമ്മേളന നഗറിലേക്ക് പ്രകടനമായി പോകും.സമ്മേളനം സ. ഷാർളി മാത്യു (CITU ജില്ലാ ജോയിൻ്റ് സെക്രട്ടറി ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഭാരവാഹികൾ സഖാക്കൾ ബാലകൃഷ്ണൻ കെ.ആർ ലാലു എസ്, ഉദയകുമാർ കെ.ബി, എം ബി പ്രസാദ്, അരുൺദാസ്, സുരേഷ്കുമാർ റ്റി എം, സ.അനൂപ് രാജ് (KSEB ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി) എന്നിവർ പങ്കെടുക്കും.