പാലാ : ശ്രീനാരായണ ഗുരുദേവ ചരണം ശരണമാക്കിയവർക്ക് ജീവിത വിജയം നേടാനാകുമെന്ന് ഗുരുധർമ്മ പ്രചരണ സഭ ചീഫ് കോ – ഓർഡിനേറ്റർ സത്യൻ പന്തത്തല പറഞ്ഞു. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നവർ തങ്ങളുടെ അനുഭവ സാക്ഷ്യം ശിവഗിരിയിൽ വന്ന് വെളിപ്പെടുത്താറുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഗുരുധർമ്മ പ്രചരണ സഭ പാലാ നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സത്യൻ പന്തത്തല.
ജില്ലാ പ്രസിഡൻ്റ് സോഫി വാസുദേവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സഭയുടെ മെമ്പർഷിപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം ഡോ.പി. ജി. സതീഷ് ബാബുവിന് അംഗത്വം നൽകി സത്യൻ പന്തത്തല നിർവ്വഹിച്ചു.
മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു, ഡോ. സതീഷ് ബാബു, സഭ ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ. മോഹനകുമാർ, പി.പി. നിർമ്മലൻ , കെ.ഗോപി, ഷീലാ ഷാജി എന്നിവർ പ്രസംഗിച്ചു.ഡോ. സതീഷ് ബാബു (രക്ഷാധികാരി) പി.പി. നിർമ്മലൻ (പ്രസിഡന്റ്) ജയാ രാജു (വൈസ് പ്രസിഡൻ്റ് ) ഷീല ഷാജി (സെക്രട്ടറി) വേണുഗോപാൽ വി.എൻ. (ജോ. സെക്രട്ടറി) ആത്മജൻ കെ ( ഖജാൻജി) എന്നിവർ ഭാരവാഹികളായി 15 അംഗ കമ്മറ്റി രൂപീകരിച്ചു.