പാലാ:ആഭ്യന്തര വിപണിയിൽ റബ്ബർ ലഭ്യത കുറവായതിനാൽ വ്യവസായികൾ അനിയന്ത്രിതമായ റബ്ബർ ഇറക്കുമതിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് കർഷകർക്ക് ഉൽപ്പാദനച്ചിലവിന് ആനുപാതികമായ വിലസ്ഥിരത ഉറപ്പു വരുത്തുകയാണെങ്കിൽ ടാപ്പ് ചെയ്യാതെ കിടക്കുന്ന തോട്ടങ്ങൾ ഉൾപ്പെടെ ടാപ്പ് ചെയ്യുകയും ആഭ്യന്തര വിപണിയിൽ ആവശ്യമായ റബ്ബർ ഉൽപാദിപ്പിക്കുവാൻ കർഷകർ തയ്യാറാകുകയും ചെയ്യും.
അതുവഴി ആഭ്യന്തര വിപണിയിൽ ആവശ്യമായ റബ്ബർ ലഭ്യമാക്കുകയും കർഷർക്ക് ന്യായവില ലഭിക്കുകയും വ്യവസായികൾക്ക് ആവശ്യമായ റബ്ബർ ആഭ്യന്തരവിപണിയിൽ നിന്ന് ലഭ്യമാകുകയും റബ്ബർ ഇറക്കുമതി കുറയുകയും ചെയ്യുമെന്ന് മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസ്സോസിയേഷൻ അഭിപ്രായപ്പെട്ടു.
അസ്സോസിയേഷൻ്റെ സ്ഥാപകനേതാവും രക്ഷാധികാരിയുമായ O.V തോമസ് ഉണ്ണിക്കുന്നേലിനെ അസ്സോസിയേഷൻ്റെ സ്ഥാപക പ്രസിഡൻ്റ് ദേവസ്യാച്ചൻ മറ്റത്തിൽ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. പ്രസിഡൻ്റ് സോജൻ തറപ്പേലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ.ജോസുകുട്ടി പൂവേലിൽ, സിബി വി.എ, ഗിൽബി നെച്ചിക്കാട്ട്, സുരിൻ പൂവത്തിങ്കൽ, ജോയി അയ്മനത്തിൽ, തങ്കച്ചൻ പുളിയാർമറ്റം, റോയി തെക്കേടത്ത്, എന്നിവർ സംസാരിച്ചു.