പാലാ :കരൂർ പഞ്ചായത്തിൽ വെളിച്ച വിപ്ലവം തുടങ്ങിയിട്ട് ആഴ്ചകളായി.പട്ടാപ്പകൽ പോലും വഴി വിളക്കുകൾ തെളിയിച്ചിട്ടാണ് ഗ്രാമ പഞ്ചായത്ത് വെളിച്ച വിപ്ലവം നടപ്പിലാക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചയായി വഴി വിളക്കുകൾ പകലും തെളിഞ്ഞതാണ് കിടക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം കരുണാലയം മഠം മുതൽ പേണ്ടാനം വയൽ വരെയുള്ള വഴി വിളക്കുകൾ പകൽ തെളിഞ്ഞ് കിടന്നപ്പോൾ ;ഇന്നത്തെ ഊഴം ബോയിസ് ടൗണിന് സമീപമുള്ള മുൻസിപ്പൽ അതിർത്തി മുതൽ കരുണാലയം മഠം ഭാഗം വരെ തെളിഞ്ഞതാണ് കിടക്കുന്നത് .
വികസന പ്രവർത്തനത്തിന് പോലും തനതു ഫണ്ടില്ലാതെ വിഷമിക്കുമ്പോഴാണ് പഞ്ചായത്തിന് അച്ഛനും ആശാനും ഇല്ലാത്ത അവസ്ഥ പോലെ ഈ ദൂർത്ത് നടത്തുന്നത്.പട്ടാപ്പകൽ വഴി വിളക്കുകൾ തെളിച്ചിടുന്ന പിടിപ്പു കേട് നാടിൻറെ ദേശീയ നഷ്ട്ടത്തെയാണ് കാണിക്കുന്നത് .പഞ്ചായത്ത് ഭരണാധികാരികൾ വെളിച്ച വിപ്ലവം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .