ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത അമരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊൽക്കത്തയിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധനാണ് ജെയ്. അമേരിക്കയുടെ പ്രധാന പബ്ലിക് ഹെൽത്ത് ഏജൻസിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. ഇതിന്റെ ഡയറക്ടർ സ്ഥാനത്തേക്കാണ് ഇന്ത്യൻ വംശജനായ 56കാരനായ ജയ് ഭട്ടാചാര്യയെ ട്രംപ് നിയമിച്ചത്.
സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബയോമെഡിക്കൽ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) നയിക്കാൻ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് പരിശീലനം ലഭിച്ച ഫിസിഷ്യനും സാമ്പത്തിക വിദഗ്ധനുമായ ജയ് ഭട്ടാചാര്യയെ തിരഞ്ഞെടുത്തതായി ട്രംപ് അറിയിച്ചു.
ക്ലിനിക്കൽ പരീക്ഷണങ്ങളും നൂതന മെഡിക്കൽ പഠനങ്ങൾക്കുള്ള ധനസഹായവും ഉൾപ്പെടെയുള്ള യുഎസ് ബയോമെഡിക്കൽ ഗവേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എൻഐഎച്ച് പുനഃസ്ഥാപിക്കണമെന്നതാണ് ജെയ്‌യുടെ നിലപാട്.