Kerala

ജോസ് കെ മാണിയുടെ മകളുടെ വിവാഹം:കേരളാ രാഷ്ട്രീയത്തിന്റെ സമ്മേളന വേദിയായി

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടേയും നിഷ ജോസിൻ്റെയും മകൾ റിതിക യും കോട്ടയം കണിയാംകുളം ബിജു മാണിയുടേയും സിമി ബിജു വിൻ്റെയും മകൻ കെവിനും തമ്മിൽ വിവാഹിതരായി.

പാലായിൽ നടന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ,മന്ത്രിമാരായ റോഷി അഗസ്ത്യൻ ,പി.പ്രസാദ്, കെ.എൻ.ബാലഗോപാൽ പി രാജീവ്,, ജി.ആർ.അനിൽ ,കെ.രാജൻ, വി.അബ്ദുറഹുമാൻ,കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി , എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ് ,ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി, ജസ്റ്റിസ് എബ്രാഹം മാത്യു, ജസ്റ്റീസ് സിറിയക് ജോസഫ്, കേരള കോൺഗ്രസ് (ജെ) ചെയർമാൻ പി.ജെ.ജോസഫ്, സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ, എം.പിമാർ എം.എൽ.എമാർ, ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

രാഷ്ട്രീയത്തിൽ വ്യത്യസ്ത മേഖലയിലുള്ളവർ പരസ്പ്പരം കുശലം പറഞ്ഞ് ഇടപഴകിയത് കല്യാണത്തിന് വന്ന വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ അനുയായികൾക്ക് അനുഭവവും പാഠവുമായി .ലുലുമാളിന്റെ ഉദ്‌ഘാടനത്തിനു മാത്രമാണ് ഇതുപോലുള്ള വ്യത്യസ്ത രാഷ്ട്രീയ നേതാക്കൾ ഒന്നിക്കാറുള്ളൂ എന്നതും ശ്രദ്ധേയമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top