ബിജെപി അലവലാതി പാർട്ടിയായി മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ എല്ലാ കേടർ സംവിധാനവും നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം പാർട്ടിക്ക് അകത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ മൈക്ക് കെട്ടി അനൗൺസ്മെന്റ് ചെയ്യുകയാണ്. സുരേന്ദ്രന്റെ കപ്പാസിറ്റി എന്താണെന്ന് തനിക്കറിയില്ല. തനിക്ക് സുരേന്ദ്രനെ നേരിട്ടറിയില്ല.
ബിജെപിയിൽ തെറ്റായ പ്രവണത വളർന്നുവരുന്നുവെന്നും മുൻപ് ഇങ്ങനെ ഇല്ലായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.