Kerala

പിന്നിലേക്കെടുത്ത കാറിടിച്ച്‌ മൂന്ന് വയസുകാരൻ മരിച്ചു, സംഭവം ബംഗളൂരുവിൽ

ബംഗളുരു: തിരക്കേറിയ ക്ഷേത്രത്തിന് മുന്നില്‍ വെച്ച്‌ പിന്നിലേക്കെടുത്ത കാറിടിച്ച്‌ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ബംഗളുരുവിലെ ആനേക്കലിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്ബ് മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു.

മടപ്പട്ടാന സ്വദേശിയായ ഏകാൻഷ് എന്ന മൂന്ന് വയസുകാരനാണ് മരിച്ചത്. കുട്ടിയെയും മാതാപിതാക്കളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ക്ഷേത്രത്തിന് മുന്നില്‍ വലിയ തിരക്കുള്ള സമയമായിരുന്നു. അമ്മ ക്ഷേത്രത്തിനകത്ത് നില്‍ക്കുന്നതിനിടെ കുട്ടി മാത്രം പുറത്തേക്ക് വരികയായിരുന്നു. റോഡരികില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നതിനിടെയാണ് പിന്നിലേക്കെടുത്ത കാർ ഇടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top