പാലാ :പാലാ നഗരസഭയിലെ തീപ്പൊരികൾക്ക് ആദരവ് നൽകി കാരുണ്യം സാംസ്ക്കാരിക സമിതി.പാലാ നഗരസഭയിലെ ശ്രദ്ധേയമായ രണ്ട് വനിതാ കൗണ്സിലര്മാരാണ് മായാ രാഹുലും;സിജി ടോണിയും.മായാ രാഹുൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുമ്പോൾ സിജി ടോണി ജോസഫ് കേരളാ കോൺഗ്രസിനെയാണ് പ്രതിനിധീകരിക്കുന്നത് .
നഗരസഭയിലെ പ്രശ്നങ്ങളിലെല്ലാം മുൻപിലുണ്ട് ഇരുവരും.ഭരണ പക്ഷത്തെ നിശിതമായി വിമർശിക്കുന്നതിൽ ഒരിക്കലും പിശുക്ക് കാട്ടാത്ത ഇവർ തങ്ങളുടെ വാർഡിൽ വികസനം എത്തിക്കുന്നതിൽ മുൻപിലാണ് .അത് ചോദിച്ചു വാങ്ങിക്കുക തന്നെ ചെയ്യും.ഭരണ പക്ഷത്തിനെതിരെയുള്ള ചാട്ടുളിയായി മുന്നിൽ നിൽക്കുന്ന ഇരുവരും ഭരണ പക്ഷം ടൂർ പോയപ്പോൾ പാട്ട ചുക്കിണി കളിച്ചു എന്നാരോപിച്ച് .സഭയിൽ പ്രതിഷേധമുയർത്തുകയും സഭ വിട്ടിറങ്ങി സഭയുടെ പ്രധാന വാതിലിനു മുന്നിൽ നിലത്തിരുന്നു പാട്ടകുലുക്കി ചുക്കിണി കളിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു .
ഈ തീപ്പൊരികൾ അടുത്ത നഗരസഭയിലും എത്താനുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ്.പാലാ നഗരസഭയുടെ എട്ടാം വാർഡായ കൊച്ചിടപ്പാടി വാർഡിൽ നിന്നുമാണ് സിജി ടോണി വിജയിച്ചത് ;മായാ രാഹുൽ ആകട്ടെ 19 ആം വാർഡായ പാലാ വാർഡിൽ നിന്നുമാണ് വിജയിച്ചത്.ഈ സീറ്റ് ജനറൽ ആവുമ്പോൾ തൊട്ടടുത്ത മുക്കാലിക്കുന്നു വാർഡിലേക്ക് മാറുവാനാണ് മായ രാഹുൽ ശ്രമിക്കുന്നത്.മാറിയാൽ പാട്ടും പാടിയുള്ള വിജയവും ഉറപ്പാണ് .ഒരു കോൺഗ്രസ് യോഗത്തിൽ സന്തോഷ് മണർകാട് മായാരാഹുലിനെ വിശേഷിപ്പിച്ചത് കോൺഗ്രസിന്റെ ത്സാൻസി റാണി എന്നായിരുന്നു.പാർട്ടിയിലും പരക്കെ അംഗീകാരമാണ് മായയ്ക്കുള്ളത് .
സിജി ആ വാർഡിൽ തന്നെ നിൽക്കുവാനാണ് തീരുമാനമെന്നാണ് റിപ്പോട്ട്.അവിടെയും വിജയിച്ചു കയറുമെന്നു കാര്യത്തിൽ ആർക്കും തർക്കമില്ല .ചുക്കില്ലാത്ത കഷായമില്ലെന്നു പറഞ്ഞപോലെയാ സിജി ടോണി യുടെ കാര്യം.മരണ വീട്ടിലും ;കല്യാണ വീട്ടിലും എവിടെയുമുണ്ട് സിജി ടച്ച്.ഉയരം കൂടുന്തോറും കടുപ്പം കൂടുമെന്നു പറഞ്ഞത് മോഹൻ ലാൽ ആണെങ്കിലും സിജിയുടെ കാര്യത്തിൽ അരിശം കൂടുന്തോറും കളറും കൂടുമെന്നുള്ളതാണ് സത്യം.
ഈയിടെ സിജി ടോണി ചെയർമാനുമായി കയറി ഉടക്കിയപ്പോൾ വള്ളപ്പാടിനായിരുന്നു സിജിയുടെ വിജയം .ഇപ്പോൾ കാരുണ്യം സാംസ്ക്കാരിക സമിതിയുടെ യോഗത്തിനെത്തിയപ്പോൾ തുരുത്തൻ ലേലു അല്ലു എന്ന് പറഞ്ഞതായി റിപ്പോർട്ട് ഉണ്ട് .നാളെകളിൽ നമ്മളൊക്കെ ഒന്നിച്ചു പോകേണ്ടവരല്ലേ എന്ന് പറഞ്ഞുവത്രേ .പക്ഷെ ചെയർമാന്റെ സോപ്പിടലിലൊന്നും വീഴുന്നവരല്ല ഇരുവരും .പാ വേറെ പാപ്പച്ചൻ വേറെ എന്ന് പറയുന്നതിൽ ഇരുവർക്കും മടിയൊന്നുമില്ല .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ