പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മിന്നും വിജയം നേടുമ്പോള്‍ താരമാകുന്നത് ഷാഫി പറമ്പില്‍ എന്ന യുവ കോണ്‍ഗ്രസ് നേതാവ് തന്നെയാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതു മുതല്‍ വിജയം വരേയും എല്ലാത്തിലും ഷാഫിയുടേതായ ഇടപെടല്‍ ഉണ്ടായിരുന്നു. ഇതിനിടയിലുണ്ടായ വിവാദങ്ങളെല്ലാം അടക്കി നിര്‍ത്തിയതും ഷാഫിയുടെ മികവ് തന്നെയാണ്.
വടകരയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം ഇല്ലാതിരുന്നിട്ടും പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് ഷാഫി ആ ദൗത്യം ഏറ്റെടുത്തത്. കാരണം ഷാഫിയും പാലക്കാടും തമ്മില്‍ അത്രമേല്‍ ഇഴചേര്‍ന്നിരുന്നു. പുതുമഖമായി ഇരുപത്തിയഞ്ചാം വയസില്‍ ഷാഫി പാലക്കാട് എത്തുമ്പോള്‍ ഒരു അദ്ഭുതം കോണ്‍ഗ്രസ് പോലും പ്രതീക്ഷിച്ചിരുന്നില്ല. സിറ്റിംഗ് എംഎല്‍എയായിരുന്ന സിപിഎമ്മിലെ കെകെ ദിവാകരനായിരുന്നു എതിരാളി. മണ്ഡല പുനര്‍നിര്‍ണ്ണയം അടക്കം ഗുണമായപ്പോള്‍ ഷാഫി നിയമസഭയിലെത്തി.