മഹാരാഷ്ട്രയിൽ മൂന്നുവയസുകാരിയായ അനന്തരവളെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ 38കാരന് അറസ്റ്റില്‍.
താനെ ജില്ലയിലെ ഉല്ലാസ്നഗറിലാണ് സംഭവം നടന്നത് നടന്നത്. നവംബര്‍ 18 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് മാതാപിതാക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ ഒരു പോലീസ് സ്റ്റേഷനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയത്.