ന്യൂഡല്‍ഹി: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് ബിജെപി നേതാവ് വി മുരളീധരന്. മൂന്ന് വാര്‍ഡുകളെ മാത്രമാണ് ദുരന്തം ബാധിച്ചത് എന്ന തന്റെ വാചകത്തില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി എന്ന പ്രചാരണം തെറ്റാണെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറഞ്ഞത് ആണ് താന്‍ ആവര്‍ത്തിച്ചതെന്നും അവര്‍ ഇടുമ്പോള്‍ ബര്‍മൂഡയും നമ്മള് ഇടുമ്പോള്‍ വള്ളിട്രൗസറും ആകുന്നത് എങ്ങനെയെന്നും അദ്ദേഹം പരിഹസിച്ചു.