കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ സത്യസന്ധമായി പൊലീസിന് മൊഴി നല്‍കിയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്.
നിയമനടപടിയുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസി ബുക്സിന്റെ കാര്യങ്ങള്‍ അവരോട് ചോദിക്കണമെന്നും തന്റെ കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും ഇ പി ജയരാജന് പ്രതികരിച്ചു.