ആലപ്പുഴ: നഗരത്തിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ശുചിമുറിയിലെ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു. അപകടത്തിൽ നിന്നും ലീഗൽ മെട്രോളജി ജൂനിയർ സൂപ്രണ്ട് ജി.ആർ.രാജീവ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ആലപ്പുഴ ഡെപ്യൂട്ടി കൺട്രോൾ ഓഫീസിൽ പരിശോധനയ്ക്കെത്തിയപ്പോഴായിരുന്നു അപകടം. ടോയ്ലറ്റ് ഉപയോഗിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ സീലിംഗ് അടർന്നു വീഴുകയായിരുന്നുവെന്ന് രാജീവ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് സെക്രട്ടറിയേറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. സെക്രട്ടറിയേറ്റിലെ അനക്സ് 1 കെട്ടിടത്തിലെ ക്ലോസറ്റാണ് പൊട്ടിവീണത്. ജീവനക്കാരിയുടെ പരിക്ക് ഗുരുതരമാണെന്നും ഇവരെ പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.