Kerala

സംസ്ഥാനത്ത് വന്യജീവി ആക്രമണം ലഘൂകരിക്കാൻ സേഫ് ഹാബിറ്റാറ്റ് ഹാക്ക്

സംസ്ഥാനത്ത് വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് പദ്ധതികൾ വിഭാവനം ചെയ്യുന്നതിന് പോർട്ടൽ തയ്യാറാക്കി വനംവകുപ്പ്. കെ ഡിസ്ക് ആണ് സേഫ് ഹാബിറ്റാറ്റ് ഹാക്ക് എന്ന പേരിൽ പോർട്ടൽ തയ്യാറാക്കുന്നത്. ഇതിലൂടെ ജനങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാം.ഇതുവഴി ലഭിക്കുന്ന ആശയങ്ങൾ വിദഗ്ധ സമിതി പരിശോധിച്ച് തെരഞ്ഞെടുക്കും.

വന്യജീവി ആക്രമണങ്ങളെക്കുറിച്ചുള്ള പഠനത്തിൽ സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ സംഘർഷ മേഖലകളായും ഇതിൽ 30 പഞ്ചായത്തുകൾ അതിതീവ്ര സംഘർഷ മേഖലകളായും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ സംഘർഷം കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നത് കണ്ടെത്തുകയാണ് പോർട്ടലിന്റെ ലക്ഷ്യം.

വിവിധ സ്റ്റാർട്ടപ്പുകൾ, മേഖലയിലെ ഏജൻസികൾ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർക്ക് ആശയങ്ങൾ സമർപ്പിക്കാം. കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്‌ട്രാറ്റജിക് കൗൺസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, ഇവർ പുറത്തിറക്കിയ ലിങ്ക് വഴിയോ ആശയങ്ങൾ സമർപ്പിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top