Kerala

നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട എസ്എംഇ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ആരോപണ വിധേയരായ മൂന്ന് വിദ്യാര്‍ത്ഥിനികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അമ്മു എ.സജീവിന്റെ മരണത്തില്‍ കുടുംബം ഈ കുട്ടികളെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും.

നാലാം വർഷ നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ അമ്മു എ.സജീവ് (22) ആണ് നവംബർ 15ന് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണത്. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനിടെയാണ് മരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top