Kerala

സീ പ്ലെയ്ന്‍ പദ്ധതിയിലെ വീഴ്ചകളും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും തുറന്നുകാട്ടി സിപിഐ മുഖപത്രം

കൊച്ചി: സീ പ്ലെയ്ന്‍ പദ്ധതിയിലെ വീഴ്ചകളും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും തുറന്നുകാട്ടി സിപിഐ. ടൂറിസം മേഖലക്കായി പദ്ധതി ലാഭകരമല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നതായി സിപിഐ മുഖപത്രം ജനയുഗത്തില്‍ വിമര്‍ശനം. ടി ജെ ആഞ്ചലോസിന്റെ ‘മത്സ്യത്തൊഴിലാളികളും ജലവിമാന പദ്ധതികളും’ എന്ന ലേഖനത്തിലാണ് വിമര്‍ശനം. അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി ദിനത്തിന്റെ ഭാഗമായാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗുജറാത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സീ പ്ലെയ്ന്‍ പദ്ധതി നഷ്ടക്കച്ചവടമായതിനാല്‍ ആരും മുതല്‍മുടക്കാനുണ്ടായില്ലെന്ന് ലേഖനത്തില്‍ പറയുന്നു. തൊഴിലാളികള്‍ വികസന വിരുദ്ധരല്ലെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ താല്പര്യം കൂടി ഭരണവര്‍ഗം പരിഗണിക്കണമെന്നും പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ജലവിമാന പദ്ധതിയേ വേണ്ടെന്ന നിലപാടില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top