പാലാ :സിപിഐ(എം) പാലാ ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇന്നലെ കുരിശുപള്ളി കവലയിൽ നടന്ന സാംസ്ക്കാരിക സമ്മേളനം വേറിട്ട അനുഭവമായി .സാഹിത്യ പഞ്ചാനനൻ എഴാച്ചേരി രാമചന്ദ്രന്റെ കണ്ഠങ്ങളിൽ നിന്നും ഒഴുകിയിറങ്ങിയ വചസുകൾ സദസ്സ് ആവോളം ആസ്വദിച്ചു .
തുടക്കത്തിലേ സദസ്സിലെ സ്ത്രീ സാന്നിധ്യത്തിൽ ആശങ്കപ്പെട്ട കവി പിന്നീട് സ്ത്രീ സാന്നിധ്യമുണ്ടായപ്പോൾ അതിനെയും സാഹിത്യത്തിലെ സ്ത്രീകളുടെ സഭാവനയെ കുറിച്ചായി വിവരണം .വയലാറിന്റെ ക്രിസ്ത്യൻ ഗാനങ്ങളെ കുറിച്ച് ആവോളം പറഞ്ഞു അനുവാചകരെ ആനന്ദ സാഗരത്തിൽ ആറാടിച്ച എഴാച്ചേരി തന്റെ ബാല്യകാല അനുഭവങ്ങളും പങ്കു വച്ചു.
തനിക്കു പത്ത് വയസുള്ളപ്പോൾ പ്രസിദ്ധ പ്രാസംഗീകനായ മുൻ പുതുപ്പള്ളി എം എൽ എ; ഇ എം ജോർജിന്റെ പ്രസംഗം കേൾക്കുവാൻ പാലാ കുളംകണ്ടം മൈതാനിയിൽ പോയ വിവരണം സദസ്സും കേട്ട് ആവേശം കൊണ്ടു.വീട്ടിൽ വഴക്കുണ്ടാക്കി കമ്മ്യൂണിസ്റ്റ് സമ്മേളനത്തിൽ ചെന്നപ്പോൾ ഇ എം ജോർജിന്റെ ഇടിവെട്ട് പ്രസംഗമാണ് നടക്കുന്നത് .ആ പ്രസംഗ ധാരയിൽ മുങ്ങി മദിച്ച എഴാച്ചേരി നല്ലൊരു കമ്മ്യൂണിസ്റ്റായി മാറുകയാണുണ്ടായത്.
പിന്നീട് ദേശാഭിമാനിയിൽ റിപ്പോർട്ടറായി ജോലി നോക്കിയപ്പോൾ കോട്ടയത്ത് ഇ എം എസ് ന്റെ പ്രസംഗം കേൾക്കാൻ പോയതും ഇ എം എസ്സിന്റെ പ്രസംഗ ധോരണിയിൽ കുടുങ്ങി റിപ്പോർട്ട് ചെയ്യാൻ മറന്നതും ഒക്കെ സരസമായി വിവരിച്ചു .അന്നത്തെ ചീഫ് എഡിറ്റർ പ്രസംഗം എവിടെയെന്നു ചോദിച്ചപ്പോഴാണ് മറന്ന കാര്യം ഓർത്തത് .പക്ഷെ അര മണിക്കൂർ കൊണ്ട് ഓർമ്മയിൽ നിന്നും ഇ എം എസ്സിന്റെ പ്രസംഗം ചാരുത ചോരാതെ എഴുതി കൊടുത്തപ്പോൾ ചീഫ് എഡിറ്റർക്കും സന്തോഷമായി .
അങ്ങനെ ഇ എം എസ്സിന്റെ ലേഖനം പകർത്തിയെഴുതുന്നതിനായി നിയോഗിക്കപ്പെട്ടു.അസ്സലായി പകർത്തിയെഴുതിയപ്പോൾ ഇ എം എസ്സും അന്നത്തെ പയ്യനെ വലിയ ജോലികൾക്കായി നിയോഗിച്ചു .ഇടനാട് ശക്തി വിലാസം സ്‌കൂളിൽ പഠിക്കുമ്പോൾ ഇന്നത്തെ സിനിമ താരം ഗായത്രി വർഷയുടെ അച്ഛനായ എ എൻ രാജുവുമായി ചേർന്ന് എസ് എഫ് ഐ യിൽ പ്രവർത്തിച്ചതും ; മത്സരിച്ച കാര്യവും ;അന്ന് കെ എസ് യു സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയതും കവി പറഞ്ഞപ്പോൾ ഗായത്രി വർഷയ്ക്കും സന്തോഷമായി .
അന്ന് മഹാകവി വയലാർ രാമവർമ്മയെ പാലായിൽ കൊണ്ട് വരാനായി കുറിച്ചിത്താനം ശ്രീധരി വൈദ്യശാലയിലെ നമ്പൂതിരിയെ പോയി കണ്ട് വയലാറിനെ കൊണ്ടുവരുവാൻ അങ്ങേയ്ക്കു മാത്രമേ കഴിയൂ എന്ന് പറഞ്ഞപ്പോൾ നമ്പൂതിരി കാര്യമേറ്റെടുത്ത് വയലാറിനെ പാലായിൽ കൊണ്ട് വന്നതും.തിരികെ പോകുമ്പോൾ കടപ്പാട്ടൂർ ക്ഷേത്രത്തിൽ കയറി മരപ്പൊത്തിൽ ഭൂജാതനായി ദക്ഷിണാ മൂർത്തിയെ ദർശിച്ചതും പിറ്റേ ആഴ്ചയിലെ നവയുഗത്തിൽ വീണ്ടും ഒരു ദൈവം ജനിക്കുന്നു എന്ന കവിതയിലൂടെ അക്കാര്യം കവിതയാക്കിയതും എഴാച്ചേരി പറഞ്ഞു വച്ചപ്പോൾ സദസ്സും പഴയ കാലത്തേക്ക് ഊളിയിട്ടു .
വായനപോലും ജാതിയുടെയും മതത്തിന്റെയും അറകളിലേയ്ക്ക് ചുരുങ്ങി വരുന്ന കാലമാണ്. സാധാരണക്കാരുൾപ്പെടെ എല്ലാ വിഭാഗം ആളുകളിലും സാഹിത്യാഭിരുചി വർധിപ്പിക്കാൻ കഴിയണം.ഇതിനുതകുന്ന ഭാഷാ ശൈലിയും സാഹിത്യസൃഷ്ടികളും പ്രോത്സാഹിപ്പിക്കാൻ സാംസ്‌കാരിക രംഗത്തും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഏഴാച്ചേരി പറഞ്ഞു.
പാലാ കുരിശുപള്ളി ജംങ്‌നിൽ ചേർന്ന സമ്മേളനത്തിൽ പുരോഗമന കലാ-സാഹിത്യ സംഘം ഏരിയ പ്രസിഡന്റ് എ എസ് ചന്ദ്രമോഹനൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സജേഷ് ശശി, പുകസ സംസ്ഥാന കമ്മിറ്റിയംഗം ഗായത്രി വർഷ, ഏരിയ സെക്രട്ടറി അഡ്വ. വി.ജി വേണുഗോപാൽ, സതീഷ് മണർകാട് എന്നിവർ സംസാരിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ