Kerala

തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്ന വർക്ക് ലൈഫ് ബാലൻസ് ഈ കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്ന് പി സി തോമസ്

കോട്ടയം:തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്ന വർക്ക് ലൈഫ് ബാലൻസ് ഈ കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്ന് കേരളാ ഐ ടി & പൊഫഷണൽ കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ശ്രീ പി.സി തോമസ് എക്സ് എം പി പ്രസ്താവിച്ചു. വർധിച്ചു വരുന്ന തൊഴിൽ മേഖലയിലെ ആത്മഹത്യകൾക്കുള്ള പ്രധാന കാരണം സ്വകാര്യ ജീവിതത്തിനും കുടുംബത്തിനും വേണ്ടി സമയം ചിലവഴിക്കുവാൻ ഇന്നതെ പല മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സാദ്ധിക്കുന്നില്ല എന്നതാണ്.

അതിനൊരു മാറ്റം വരണമെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിലുള്ളതുപോലെ തൊഴിൽ ജീവിതത്തിനും സ്വകാര്യ ജീവിതത്തിനും ഊന്നൽ നൽകിയുള്ള ലേബർ നിയമങ്ങളുടെ പൊളിച്ചെഴുത്ത് നമ്മുടെ രാജ്യത്തിന് ആവശ്യമാണ് എന്ന് മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ഐ ടി ആൻ്റ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു.

ഐ ടി ആൻ്റ് പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ കോർഡിനേറ്റർ ലിറ്റോ പാറേക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ജോസഫ് എം പുതുശേരി Ex MLA,ജയ്സൻ ഒഴുകയിൽ,അഡ്വ. പ്രിൻസ് ലൂക്കോസ്, സന്തോഷ് കാവുകാട്ട്, എ.സി ബേബിച്ചൻ, Dr. അമൽ ടോം ജോസ് കോലോത്ത്, ഡിജു സെബാസ്റ്റ്യൻ, എബി പൊന്നാട്ട്, സാജൻ തോമസ്, ബിജു പി .കെ , അശ്വിൻ പടിഞ്ഞാറേക്കര, അഡ്വ. ജോർജ് ജോസഫ്, ടോം ജോസഫ്, ജോയിസ് മോൻ അഗസ്റ്റിൻ, ജ്യോതിഷ് പുളിക്കൻ, എബി അബ്രാഹം തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top