Kerala

ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ രാഷ്ട്രീയ അതിപ്രസരങ്ങൾ നിർത്തണമെന്നു സിസിഐ ജനറൽ സമ്മേളനം

 

പാലാ : കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ ബോഡി സമ്മേളനത്തിൻ്റെ മൂന്നാം ദിവസം മുനമ്പത്തെയും അതുപോലെതന്നെ മണിപ്പൂരിനെയും വളരെ ഗൗരവപരമായി സമീപിക്കേണ്ടിരിക്കുന്നത് എന്ന നിർദേശം വന്നു. മണിപ്പൂർ ജനതയ്ക്കും മുനമ്പത്ത് ജനതക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിസിഐ സമ്മേളനം സമാപിച്ചു.

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ ബോഡിയുടെ ഈ വർഷത്തെ വിഷയം “ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിൽ അത്മായരുടെ പങ്ക്” എന്ന വിഷയത്തെ കുറിച്ച് അയിരുന്നു. സിനഡ് ഓഫ് സിനഡാലിറ്റിയുടെ വെളിച്ചത്തിൽ, ആത്മയരുടെ നിർണായകമായ ദൗത്യത്തെ പ്രത്യേകിച്ച് മിഷൻ രംഗത്തെ പ്രവർത്തനങ്ങളെ സിസിഐ എടുത്തുകാട്ടി. മൂന്ന് ദിവസത്തെ മീറ്റിങ്ങിൽ ഇരുന്നൂറു പേര് പങ്കെടുത്തു.

ഭരണഘടനാപരമായ മൂല്യങ്ങൾ പ്രചരിപ്പിക്കൽ, വിശ്വാസികളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കൽ, മീഡീയയും നിയമപരമായ പിന്തുണയും ശക്തിപ്പെടുത്തൽ, ഭരണഘടനാപരമായ അവകാശങ്ങൾ, ദളിത് ക്രിസ്ത്യാനികളുടെ നിയമ സുരക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ ആശങ്കകൾ, സൃഷ്ടിയുടെ സംരക്ഷണം എന്നിവ ആയിരുന്നു മീറ്റിങ്ങിലെ പ്രധാനപ്പെട്ട ആശയങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top