Kerala

കോട്ടയം ജില്ലയിലെ രണ്ടു തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ പത്തിനു നടക്കും.

കോട്ടയം: കോട്ടയം ജില്ലയിലെ രണ്ടു തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ പത്തിനു നടക്കും.
ഈരാറ്റുപേട്ട നഗരസഭയിലെ പതിനാറാം വാർഡിലേക്കും(കുഴിവേലി), അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡി(ഐ.ടി.ഐ.)ലേയ്ക്കുമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നവംബർ 14 മുതൽ നിലവിൽ വന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 15ന് പ്രസിദ്ധീകരിക്കും. നവംബർ 22 വരെ നാമനിർദേശപത്രിക സമർപ്പിക്കാം.

നവംബർ 23ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. നവംബർ 25വരെ നാമനിർദേശം പിൻവലിക്കാം. വോട്ടെടുപ്പ് ആവശ്യമായിവരുന്ന പക്ഷം ഡിസംബർ 10ന് നടക്കും. ഡിസംബർ 11നാണ് വോട്ടെണ്ണൽ.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വരണാധികാരികളുടേയും ഉപവരണാധികാരികളുടേയും യോഗം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജിന്റെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറുടെ ചേംബറിൽ ചേർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top