തൃശൂർ: തൃശൂർ സ്റ്റേഷനിൽ വച്ച് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി വനിത കണ്ടക്ടറുടെ പാദങ്ങളറ്റു റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു.
കെഎസ്ആർടിസി കണ്ടക്ടർ കൊല്ലം തേവലക്കര തെക്ക് ഒറ്റമാംവിളയിൽ ശുഭകുമാരിയമ്മ (45)യുടെ ഇരുകാലുകളും കണങ്കാലിന് മുകളിൽ നിന്ന് അറ്റുപോയി. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇന്നലെ രാവിലെയയിരുന്നു സംഭവം.