മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം ഡി പത്മ(81) നിര്യാതയായി .മുംബൈയിൽ മകളോടൊപ്പം താമസിക്കുന്നതിനിടയിലായിരുന്നു മരണം .1991 മുതൽ 1995 വരെയായിരുന്നു മന്ത്രി സ്ഥാനം കയ്യാളിയിരുന്നത് .ഫിഷറീസ് ;രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു.
എല്ലാക്കാലവും മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ വിശ്വസ്ത അനുയായി ആയിരുന്നു.എട്ടും ഒൻപതും നിയമസഭകളിൽ കൊയിലാണ്ടിയിൽ നിന്നുള്ള എം എൽ എ ആയിരുന്നു .അക്കാലത്തെ രാഷ്ട്രീയ തർക്കങ്ങളിൽ കെ കരുണാകരന് വേണ്ടി വീറോടെ വാദിച്ചിരുന്ന പത്മ കൊയിലാണ്ടിയിൽ തോറ്റതോടെ രാഷ്ട്രീയം വിടുകയായിരുന്നു .മൃതദേഹം ബുധനാഴ്ച നാട്ടിൽ എത്തിക്കും .