Kerala

മൂന്നാർ സീപ്ലെയിൻ പദ്ധതിയിൽ ആശങ്ക അറിയിച്ച വനം വകുപ്പിനെ പരിഹസിച്ച് മുൻ മന്ത്രി എംഎം മണി:ആന കാട്ടിലാണുള്ളതെന്നും ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേൽ വനം വകുപ്പ് ആനയുടെ വായിൽ കൊണ്ടുപോയി വെള്ളം ഒഴി ഴിക്കട്ടെയെന്നും  മണിയാശാൻ

മൂന്നാർ സീപ്ലെയിന്നിൽ പദ്ധതിയിൽ ആശങ്ക അറിയിച്ച വനം വകുപ്പിനെ പരിഹസിച്ച് മുൻ മന്ത്രി എംഎം മണി. പദ്ധതിയിൽപ്പെട്ട മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമാണെന്നും ആനകൾ ഡാം മുറിച്ചുകടന്ന് ഇക്കോ പോയന്റിലേക്ക് ഇറങ്ങുന്നുണ്ട്. വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനമുണ്ടാക്കാൻ കാരണമാകുമെന്നായിരുന്നു വനംവകുപ്പിന്റെ മുന്നറിയിപ്പ്.

എന്നാൽ വനം വകുപ്പ് പോയി പണി നോക്കട്ടെയെന്നായിരുന്നു മണിയുടെ പ്രതികരണം. ആന കാട്ടിലാണുള്ളതെന്നും ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേൽ വനം വകുപ്പ് ആനയുടെ വായിൽ കൊണ്ടുപോയി വെള്ളം ഒഴി ഴിക്കട്ടെയെന്നും എഎം. മണിയുടെ പ്രതീകരിച്ചു.

മാട്ടുപ്പെട്ടി ഡാമിൽ സീപ്ലെയിൻ ഇറങ്ങുന്നതിലാണ് വനം വകുപ്പ് എതിർപ്പ് അറിയിച്ചത്. സീപ്ലെയിനിന്റെ ശബ്ദവും തുടർ പ്രകമ്പനവും വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് തടസമാണെന്ന് കാണിച്ച് വനം വകുപ്പ് കലക്ടർക്ക് കത്തും നൽകി. മാട്ടുപ്പെട്ടി അണക്കെട്ട് പ്രദേശം ആനത്താരയാണെന്നും കത്തിൽ പറയുന്നുണ്ട്.

അതേസമയം, പദ്ധതിക്ക് തുരങ്കം വെക്കാൻ നോക്കേണ്ടെന്ന് വനം വകുപ്പിനോട് ചടങ്ങിൽ പ ങ്കെടുത്ത മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളത്തിനാകെ വികസനക്കുതിപ്പേകുന്ന പദ്ധതിയെന്നത് കണക്കിലെടുത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top