പാലാ :കേരളാ കോൺഗ്രസ് (ബി)പാലായിൽ ആതുര ശുശ്രുഷാ രംഗത്ത് കുതിക്കുന്നു;പാവങ്ങൾക്ക് സൗജന്യ ഓട്ടവുമായി ആംബുലൻസ് ഇനി ഇപ്പോഴും ജനറൽ ആശുപത്രി പടിക്കൽ കാത്തിരിക്കും .കേരളാ കോൺഗ്രസ് ബി യുടെ സ്ഥാപകനായ ആർ ബാലകൃഷ്ണ പിള്ളയുടെ ഓർമ്മകൾക്ക് അശ്രുപൂജ നൽകി കൊണ്ട് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ താല്പര്യമായിരുന്നു സൗജന്യ ആംബുലൻസ് സർവ്വീസ് എന്നുള്ളത്.അതിൻ പ്രകാരം കൊട്ടാരക്കരയിലും;പത്തനാപുരത്തും തുടർന്ന് സംസ്ഥാനത്തെല്ലായിടത്തും ആംബുലൻസ് സർവീസ് ഇപ്പോൾ കേരളാ കോൺഗ്രസ് ബി ആരംഭിച്ചു കൊണ്ടിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ കോട്ടയം മീഡിയയോട് പറഞ്ഞു .
കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ ആംബുലൻസ് കോട്ടയം ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു , ആംബുലൻസ് സർവീസ് കോഡിനേറ്ററും ജില്ലാ സെക്രട്ടറിമായ മനോജ് കെ കെ താക്കോൽ ഏറ്റുവാങ്ങി .സംസ്ഥാന ജോ സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീഷ് ബാബു ,സുധീഷ് പഴനിലത്ത് ,സതീഷ് വടക്കൻ , ശശി താന്നിക്കൽ ,ശശികുമാർ കെ എൻ ,ഗണേഷ് പടിഞ്ഞാറയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു