വില്ല നിര്‍മാണ തട്ടിപ്പില്‍ ശാന്തിമഠം ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് മാനേജിംഗ് പാർട്ണർ അറസ്റ്റിൽ. നോർത്ത് പറവൂർ ശാന്തിമഠം വീട്ടിൽ രഞ്ജിഷ (48) ആണ് അറസ്റ്റിലായത്.പാലക്കാട് കൊല്ലങ്കോട് നിന്നാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി രാകേഷ് മനു നേരത്തെ അറസ്റ്റിലായിരുന്നു.
വില്ല നിര്‍മാണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുരുവായൂർ പോലീസിൽ ഇവർക്കെതിരെ നൂറിലധികം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 35 കേസുകളിൽ രഞ്ജിഷ പ്രതിയായി കുറ്റപത്രം സമർപ്പിച്ചു.
ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ കെ.എം.ബിജു, തൃശൂർ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ കെ.സുഷീർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടാന്‍ രൂപീകരിച്ചിരുന്നു. രഞ്ജിഷയെ റിമാൻഡ് ചെയ്തിട്ടുണ്ട്.